രോഗികളുടെ എണ്ണം 60 ലക്ഷത്തിലേക്ക്; 24 മണിക്കൂറിനിടെ രാജ്യത്ത് 88,600 പേർക്ക് കൂടി കൊവിഡ്
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 88,600 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം അറുപത് ലക്ഷത്തിലേക്ക് എത്തുകയാണ്. ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 59,92,533 പേർക്കാണ് ഇതിനോടകം രോഗം സ്ഥിരീകരിച്ചത്.
9,56,402 പേർ നിലവിൽ ചികിത്സയിൽ കഴിയുന്നുണ്ട്. 49,41,628 പേർ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1124 പേർ കൂടി കൊവിഡ് ബാധിതരായി മരിച്ചു. ആകെ മരണസംഖ്യ 94,503 ആയി ഉയർന്നു.
സെപ്റ്റംബർ 26 വരെ ഏഴ് കോടിയിലേറെ സാമ്പിളുകൾ പരിശോധിച്ചു. ഇന്നലെ മാത്രം 9.87 ലക്ഷം സാമ്പിളുകൾ പരിശോധിച്ചു. മഹാരാഷ്ട്ര, ആന്ധ്ര, തമിഴ്‌നാട് സംസ്ഥാനങ്ങളിലാണ് ഏറ്റവുമധികം കൊവിഡ് രോഗികളുള്ളത്.