കുട്ടനാട്ടിൽ തോമസ് കെ തോമസ് എൽഡിഎഫ് സ്ഥാനാർഥി; പ്രഖ്യാപിച്ചത് എ കെ ശശീന്ദ്രൻ
കുട്ടനാട് ഉപതെരഞ്ഞെടുപ്പിൽ തോമസ് കെ തോമസ് എൽ ഡി എഫ് സ്ഥാനാർഥിയാകും. എൻസിപി നേതാവും മന്ത്രിയുമായ എ കെ ശശീന്ദ്രനാണ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്. എൽഡിഎഫ് യോഗം ചേർന്ന് സ്ഥനാർഥിയെ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു
അന്തരിച്ച മുൻ എംഎൽഎ തോമസ് ചാണ്ടിയുടെ സഹോദരനാണ് തോമസ് കെ തോമസ്. തോമസിനെ സ്ഥാനാർഥിയാക്കുന്നതിൽ എൻസിപി കേന്ദ്ര നേതൃത്വത്തിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ടെന്ന് എ കെ ശശീന്ദ്രൻ പറഞ്ഞു
തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകാൻ എൻസിപിയോട് എൽഡിഎഫ് ആവശ്യപ്പെട്ടിട്ടുണ്ട്. സ്ഥാനാർഥിയെ പ്രഖ്യാപിക്കുന്നതിൽ പാർട്ടിയിൽ ഭിന്നതയില്ല. തോമസ് കെ തോമസിനെ സ്ഥാനാർഥിയാക്കാൻ നേരത്തെ തീരുമാനിച്ചതാണെന്ന് മാണി സി കാപ്പനും പ്രതികരിച്ചു