കല്ലെറിഞ്ഞ സിപിഐഎം എംഎൽഎമാരോട് പോലും ഉമ്മൻചാണ്ടി ക്ഷമിച്ചു: കെ.സി ജോസഫ്
തന്നെ കല്ലേറിയുകയും കൈയേറ്റം ചെയ്യുകയും ചെയ്ത സിപിഐഎം എംഎല്‍എമാരെ കോടതിയില്‍ തിരിച്ചറിയാന്‍ വിസമ്മതിച്ച് ശത്രുക്കളോടുപോലും ക്ഷമിച്ച ഹൃദയവിശാലത ഉമ്മന്‍ ചാണ്ടിക്കുണ്ടായിരുന്നെന്ന് മുന്‍ മന്ത്രി കെ.സി ജോസഫ്. അദ്ദേഹത്തിന് ആരോടും പകയുണ്ടായിരുന്നില്ല. കേസില്‍ കോടതി ശിക്ഷിച്ച സി.ഒ.ടി നസീര്‍ ഉമ്മന്‍ ചാണ്ടിയെ കണ്ട് ക്ഷമ പറഞ്ഞപ്പോള്‍ അദ്ദേഹത്തെ ആശ്വസിപ്പിക്കുകയാണ് ചെയ്തതെന്നും കെ.സി ജോസഫ് ഫേസ്ബുക്കിൽ കുറിച്ചു.