Sunday, January 5, 2025
Kerala

‘മദ്യവർജനമാണ് സർക്കാർ നയം’; എം.ബി.രാജേഷ്

മദ്യവർജനമാണ് സർക്കാർ നയമെന്ന് മന്ത്രി എം.ബി.രാജേഷ്. പുതിയ മദ്യനയത്തിനെതിരായ ആരോപണങ്ങൾ വസ്തുതകൾക്ക് നിരക്കുന്നതല്ല. പ്രതിപക്ഷ നേതാവിന്റേത് അടിസ്ഥാന രഹിതമായ ആരോപണം. വിദേശ മദ്യത്തിന്റെ കയറ്റുമതി പ്രോത്സാഹിപ്പിക്കാനാണ് സർക്കാർ നീക്കം. തൊഴിലവസരവും വരുമാനവും വർധിപ്പിക്കുന്നതിനാണ് ഊന്നൽ. ലഹരിയെ പ്രോത്സാഹിപ്പിക്കുകയല്ല സർക്കാർ ചെയ്യുന്നത്.

സന്തുലിതമായ മദ്യനയമാണ് സർക്കാർ പ്രഖ്യാപിച്ചത്. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലുണ്ടായ തെറ്റിദ്ധാരണയാണ് ആരോപണങ്ങൾക്ക് പിന്നിലെന്നും എം.ബി.രാജേഷ് പറഞ്ഞു.ലഹരി നിർമാർജനത്തിന് എക്സൈസ് വകുപ്പ് ഫലപ്രദമായി ഇടപെടുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

എന്നാൽ മദ്യ വ്യാപനം കൂട്ടുന്നതിനുള്ളതാണ് പുതിയ മദ്യനയമെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ വിമർശനം. ജനങ്ങൾ എവിടെയെങ്കിലും പോയി നശിക്കട്ടെ എന്ന നിലപാടാണ് സർക്കാരിന്. എൽഡിഎഫ് അധികാരത്തിൽ എത്തിയത് മുതൽ മദ്യ വ്യാപനത്തിനുള്ള നടപടിയാണ് എടുത്തതെന്നും വി.ഡി.സതീശൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *