Tuesday, January 7, 2025
Kerala

‘കേരളത്തിൽ കേന്ദ്രം സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി’; ടി.എം തോമസ് ഐസക്ക്

കേന്ദ്ര സർക്കാരിനെതിരെ മുൻ ധനമന്ത്രി ടി.എം തോമസ് ഐസക്ക്. കേന്ദ്രസർക്കാർ സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയാണ് കേരളം ഇപ്പോൾ നേരിടുന്നതെന്ന് വിമർശനം. സംസ്ഥാനത്തിന് അർഹമായ വായ്പകൾ അനുവദിക്കുന്നില്ല. സംസ്ഥാനത്തിന്റെ ധനസ്ഥിതി തകർക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും തോമസ് ഐസക്ക് വിമർശിച്ചു.

സാമ്പത്തിക പ്രതിസന്ധിയിൽ സംസ്ഥാനത്തെ കുറ്റപ്പെടുത്തരുത്. കേന്ദ്രം പാലം വലിച്ചില്ലായിരുന്നുവെങ്കിൽ കേരളം സുസ്ഥിരമായ സാമ്പത്തിക സ്ഥിതി കൈവരിക്കുമായിരുന്നു. അർഹമായ വായ്പകൾ സംസ്ഥാനത്തിന് അനുവദിക്കുന്നില്ല. ന്യായമായി 3% വായ്പയെടുക്കാം. വായ്പാ പരിധി വെട്ടിക്കുറച്ച നയത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനാണ് സർക്കാർ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ ജനങ്ങൾക്കെതിരെയുള്ള യുദ്ധപ്രഖ്യാപനമാണ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ നടത്തുന്നതെന്നും വലിയ ജനരോഷം സംസ്ഥാനത്ത് നിന്ന് ഉയരണമെന്നും തോമസ് ഐസക് ആവശ്യപ്പെട്ടു. അതേസമയം ക​ട​പ​രി​ധി അ​ട​ക്കം വി​ഷ​യ​ങ്ങ​ളി​ൽ കേ​ന്ദ്ര​ത്തി​നെ​തി​രെ നി​യ​മ​ന​ട​പ​ടി എ​ടു​ക്കാ​നാ​കു​മെ​ന്ന നിയമോ​പ​ദേ​ശ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സർക്കാർ​ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ക്കു​ന്ന​ത്.

Leave a Reply

Your email address will not be published. Required fields are marked *