Wednesday, April 16, 2025
Kerala

ജോലി വാ​ഗ്ദാനം ചെയ്ത് 15 ലക്ഷം തട്ടി; കെ സുധാകരനെതിരെ പരാതി നൽകിയ പ്രശാന്ത് ബാബുവിനെതിരെ വീട്ടമ്മ

കെ സുധാകരനെതിരെ പരാതി നൽകിയ പ്രശാന്ത് ബാബുവിനെതിരെ വീട്ടമ്മ. ജോലി വാഗ്‌ദാനം ചെയ്‌ത്‌ 15 ലക്ഷം രൂപ തട്ടിയെന്ന ആരോപണവുമായാണ് കണ്ണൂർ സ്വദേശിനി രംഗത്തെത്തിയത്. മൊറാഴ സ്കൂളിൽ മകൾക്ക് അധ്യാപക ജോലി വാഗ്‌ദാനം ചെയ്‌താണ്‌ പണം വാങ്ങിയത്. 2018ൽ പ്രശാന്ത് ബാബു അയച്ച ആളാണ് പണം വാങ്ങിയതെന്ന് സത്യവതി പറഞ്ഞു.

പ്രശാന്ത് ബാബു തട്ടിപ്പുകാരാനെന്ന് അറിയില്ലായിരുന്നുവെന്ന് പരാതിക്കാരി പറയുന്നു. വഞ്ചന മനസിലാക്കിയപ്പോൾ പൊലീസിൽ പരാതി നൽകിയിരുന്നു. 2 ലക്ഷം വീതം ഓരോ മാസവും നൽകാമെന്ന് ഉറപ്പ് പറഞ്ഞിരുന്നു. പ്രശാന്ത് ബാബുവും സംഘവും പണം കൈപ്പറ്റിയതിന് തെളിവുണ്ടെന്നും പരാതിക്കാരി പറഞ്ഞു. റിട്ടയർഡ് നഴ്സിംഗ് സുപ്രണ്ട് ആണ് ഇവർ.

ജോലി ലഭിക്കാതെ വന്നപ്പോൾ സ്കൂളിൽ അന്വേഷിച്ചു. എന്നാൽ മാനേജർ പറഞ്ഞത് പണം തന്നില്ല എന്നാണ്. പ്രശാന്ത് ബാബു അയച്ച ലീന എന്നയാൾ ആണ് പണം പലതവണയായി കൈപ്പറ്റിയതെന്നും സത്യവതിയുടെ വെളിപ്പെടുത്തൽ.

Leave a Reply

Your email address will not be published. Required fields are marked *