‘മതനിരപേക്ഷ കേരളത്തെ അമിതഷയ്ക്കാണ് ഭയം’; സുരേന്ദ്രന് മറുപടിയുമായി മുഹമ്മദ് റിയാസ്
അമിത് ഷായുടെ കേരള സന്ദർശത്തിൽ സിപിഐഎം- ബിജെപി വാക്‌പോര്. എം വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ തൃശ്ശൂർ വിടുന്നതിന് പിന്നാലെ അമിത് ഷാ എത്തുന്നത് ബിജെപിയുടെ ഭയത്തിന്റെ തെളിവാണെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
‘അമിത് ഷായെ ഞങ്ങൾക്കൊക്കെ ഭയമാണെന്നാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് പറഞ്ഞത്. മതനിരപേക്ഷ കേരളത്തെ അമിതഷയ്ക്കാണ് ഭയം. ജനകീയ പ്രതിരോധ യാത്ര ഉയർത്തുന്ന രാഷ്ട്രീയം ബിജെപിയെ ഭയപ്പെടുത്തുന്നു. അതുകൊണ്ടാണ് അമിത് ഷാ കേരളത്തിൽ എത്തുന്നത്’- മുഹമ്മദ് റിയാസ് പറഞ്ഞു.
അമിത് ഷായുടെ മുമ്പിൽ ഗോവിന്ദൻ എന്ത് എന്നായിരുന്നു കെ സുരേന്ദ്രന്റഎ പരിഹാസം. ബിജെപിയുടെ ദേശീയ നേതാക്കൾ സംസ്ഥാന സർക്കാരിന്റെ തട്ടിപ്പുകൾ ചൂണ്ടിക്കാട്ടുമെന്നും ഇനിയും കേരളത്തിൽ നേതാക്കൾ എത്തുമെന്നും കെ സുരേന്ദ്ര പറഞ്ഞു. അമിത് ഷാ 5 ന് വൻ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യുമെന്നും മതഭീകരവാദികൾക്ക് അമിത് ഷാ വരുമ്പോൾ വെപ്രാളമാണെന്നും കെ സുരേന്ദ്രൻ ആരോപിച്ചിരുന്നു.
മാർച്ച് 5 നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ തൃശൂരിൽ എത്തുന്നത്. തേക്കിൻകാർഡ് മൈതാനിൽ നടക്കുന്ന ബിജെപി പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത് അമിത്ഷാ സംസാരിക്കും. കെ ഗോവിന്ദൻ മാസ്റ്റർ നയിക്കുന്ന സിപിഐഎം ജാഥ തൃശ്ശൂർ ജില്ലയിൽ പര്യടനം പൂർത്തിയാക്കുന്നതും അഞ്ചാം തീയതിയാണ്.