ട്രെയിനുള്ളിൽ കഞ്ചാവ് വലിച്ച് പെൺകുട്ടികൾ; ഇടപെട്ട് റെയിൽവേ:
തിരക്കുള്ള ട്രെയിനുള്ളിൽ കഞ്ചാവും സിഗരറ്റും വലിച്ച് പെൺകുട്ടികൾ. ദൃശ്യങ്ങളടക്കം ഒരു യാത്രക്കാരൻ വിവരം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതോടെ റെയിൽവേ ഇടപെട്ടു. ഇവർക്കെതിരെ നടപടിയെടുത്തോ എന്നതിൽ വ്യക്തതയില്ല.
ഝാർഖണ്ഡിലെ ടാറ്റാനഗറിൽ നിന്ന് ബിഹാറിലെ കത്തിയാറിലേക്കുള്ള ട്രെയിനിലാണ് സംഭവം. ബംഗാളിലെ അസൻസോളിൽ നിന്ന് കയറിയ യുവതികൾ ട്രെയിനകത്ത് കഞ്ചാവും സിഗരറ്റും വലിച്ചു എന്ന് ട്വീറ്റിൽ പറയുന്നു. ട്രെയിൻ്റെ ശുചിമുറിക്കരികെ നിന്ന് ഒരു യുവതി സിഗരറ്റ് വലിക്കുന്ന ദൃശ്യം ഈ ട്വീറ്റിലുണ്ട്. വിഡിയോ വൈറലായതിന് പിന്നാലെ സംഭവത്തിൽ ഇന്ത്യൻ റെയിൽവേ ഇടപെട്ടു. ട്രെയിൻ യാത്രയുടെ വിശദാംശങ്ങൾ പങ്കുവെയ്ക്കാൻ ഇയാളോട് റെയിൽവേ സേവ അഭ്യർഥിച്ചു.