തൃശൂരിൽ ബസും കാറും കൂട്ടിയിടിച്ചു, ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ചു
തൃശൂരിൽ ബസും കാറും കുട്ടിയിടിച്ച് കാർ യാത്രക്കാരായ നാല് പേർ മരിച്ചു. അപകടം നടന്നത് തൃശൂർ എറവ് സ്കൂളിന് സമീപമാണ്. ഒരു കുടുംബത്തിലെ നാല് പേരാണ് മരിച്ചത്. തൃശൂർ എൽത്തിരുത്ത് സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്.
ഇന്ന് ഉച്ചക്ക് 12:45 ഓടെയാണ് അപകടമുണ്ടായത്. ഭര്‍ത്താവും ഭാര്യയും രണ്ട് മക്കളും അടങ്ങിയ കുടുംബമാണ് അപകടത്തിൽപ്പെട്ടതെന്നാണ് വിവരം. രണ്ട് പേരുടെ മൃതദേഹങ്ങൾ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും മറ്റ് രണ്ട് പേരുടെ മൃതദേഹങ്ങൾ ജില്ലാ ആശുപത്രിയിലും സൂക്ഷിച്ചിരിക്കുകയാണ്