കോട്ടയത്ത് കാറും കെ എസ് ആർ ടി സി ബസും കൂട്ടിയിടിച്ചു; നാല് പേർ മരിച്ചു
കോട്ടയം പുതുപ്പള്ളിയിൽ കാറും കെ എസ് ആർ ടി സി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് പേർ മരിച്ചു. ജിൻസ്(33), മുരളി(70), ജലജ(40), അമിത്(10) എന്നിവരാണ് മരിച്ചത്.
മരിച്ച നാല് പേരും കാർ യാത്രികരാണ് 11 വയസ്സുകാരൻ അതുലിന് ഗുരുതരമായി പരുക്കേറ്റു. കുട്ടിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാർ വെട്ടിപ്പൊളിച്ചാണ് ആളുകളെ പുറത്തെടുത്തത്.