കണ്ണൂർ മട്ടന്നൂരിൽ കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം; നാല് പേർക്ക് പരുക്ക്
കണ്ണൂർ മട്ടന്നൂരിൽ കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. നാല് പേർക്ക് അപകടത്തിൽ പരുക്കേറ്റു. കാർ യാത്രികനായ കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി തോമസുകുട്ടി(28)യാണ് മരിച്ചത്.
കാറിലുണ്ടായിരുന്ന ഫാദർ റോയ് മാത്യു വടക്കേൽ, ഷാജി എന്നിവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും ഡ്രൈവർ അജി, സിസ്റ്റർ ട്രീസ എന്നിവരെ മട്ടന്നൂരിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെ കള റോഡ് 19ാം മൈൽ മലബാർ സ്‌കൂളിന് സമീപത്ത് വെച്ചാണ് അപകടം നടന്നത്. ഇരിട്ടിയിലേക്ക് വിവാഹ ചടങ്ങിൽ പങ്കെടുക്കാനെത്തിയവരാണ് അപകടത്തിൽപ്പെട്ടത്.