മങ്കടയിൽ ബസും ഗുഡ്‌സ് ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു; മൂന്ന് പേർ മരിച്ചു
മലപ്പുറം മങ്കട വേരുംപിലാക്കലിൽ സ്വകാര്യ ബസും ഗുഡ്‌സ് ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. ഗുഡ്‌സ് ഓട്ടോയിൽ സഞ്ചരിച്ചിരുന്നവരാണ് മരിച്ചത്. ബസിലുണ്ടായിരുന്ന യാത്രക്കാർക്കും അപകടത്തിൽ പരുക്കേറ്റു. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്
ചൊവ്വാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്. പെരിന്തൽമണ്ണ ഭാഗത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസാണ് ഓട്ടോയുമായി കൂട്ടിയിടിച്ചത്. മരിച്ചവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇവർ മുക്കം സ്വദേശികളാണെന്നാണ് സംശയം.