സൈനികന്‍ ശരീരത്തില്‍ PFI എന്ന് ചാപ്പക്കുത്തിയത് സ്വയം? സംശയിച്ച് പൊലീസ്
കൊല്ലത്ത് സൈനികന്റെ ശരീരത്തില്‍ പിഎഫ്‌ഐ എന്ന് ചാപ്പ കുത്തിയ സംഭവത്തില്‍ സൈനികനില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും ഉന്നത പൊലീസ് സംഘം വിവരം ശേഖരിക്കും. സൈനികന്‍ സ്വയം ശരീരത്തില്‍ പിഎഫ്‌ഐ എന്ന് ചാപ്പക്കുത്തിയതെന്ന് സംശയിച്ച് പൊലീസ്. സംഭവത്തില്‍ കേന്ദ്രരഹസ്യാന്വേഷണ ഏജന്‍സികളും അന്വേഷണം നടത്തും.
കൊല്ലം ജില്ലയിലെ കടയ്ക്കലില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്. രാജസ്ഥാനില്‍ സൈനിക സേവനമനുഷ്ഠിക്കുന്ന ചന്നപ്പാറ സ്വദേശി ഷൈനിനെയാണ് മര്‍ദിച്ചശേഷം പുറത്ത് പിഎഫ്‌ഐ എന്ന് ചാപ്പക്കുത്തിയത്. ആളൊഴിഞ്ഞ സ്ഥലത്ത് സൈനികനെ തടഞ്ഞ് നിര്‍ത്തി. തുടര്‍ന്ന് ഷൈനിനെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നെന്നാണ് പരാതി.
കൈകളും വായയും പായ്ക്കിംഗ് ടേപ്പ് ഉപയോഗിച്ച് ബന്ധിച്ച് ടീ ഷര്‍ട്ട് കീറി. മുതുകില്‍ പിഎഫ്‌ഐയുടെ പേര് പച്ച പെയിന്റുപയോഗിച്ച് എഴുതിയെന്നുമാണ് പരാതി. എന്തിനാണ് ആക്രമിച്ചതെന്നോ ആരാണ് ആക്രമിച്ചതെന്നോ വ്യക്തമല്ലെന്നാണ് ഷൈനിന്റെ മൊഴി.