Tuesday, April 15, 2025
Kerala

ആർഎസ്എസുകാരനെന്ന് സ്വയം പറയുന്നു; ‘ഹിന്ദു’ എന്ന് വിളിക്കപ്പെടാൻ ഗവർണർക്ക് എന്തവകാശമെന്ന് കെ.എം ഷാജി

തന്നെ ഹിന്ദു എന്ന് വിളിക്കണമെന്ന ഗവർണറുടെ പ്രസ്താവനയ്ക്കെതിരെ മുസ്ലീം ലീഗ് നേതാവ് കെഎം ഷാജി. ഹിന്ദു എന്ന് വിളിക്കപ്പെടാൻ ഈ ആർഎസ്എസുകാരനെന്നു സ്വയം പറയുന്ന ഗവർണർക്ക് എന്തവകാശമാണുള്ളതെന്ന് കെഎം ഷാജി ചോദിച്ചു. ഗാന്ധിജിയാണ് ഞങ്ങൾക്ക് യഥാർത്ഥ ഹിന്ദു. ഇന്ത്യയുടെ സൗന്ദര്യം ഹിന്ദുവിനെ ഹിന്ദുവെന്നും മുസ്ലിമിനെ മുസ്ലിമെന്നും ക്രിസ്ത്യനിയെ ക്രിസ്ത്യാനി എന്നും വിളിക്കുന്നിടത്താണ്. അല്ലാതെ മോഹൻ ഭഗവത് പറയുന്നത് പോലെ എല്ലാവരെയും ഹിന്ദു എന്ന് വിളിക്കുന്നതിലല്ലെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ വൈവിധ്യം നിലനിർത്താനും ഞങ്ങൾക്ക് ഞങ്ങളുടെ ഐഡന്റിറ്റി നില നിർത്തി ജീവിക്കാനുമുള്ള അവകാശത്തിന് വേണ്ടിയാണ് ഞങ്ങൾ ശബ്ദം ഉയർത്തുന്നതെന്നും കെ എം ഷാജി കോഴിക്കോട് നാദാപുരത്ത് പറഞ്ഞു.

ഹിന്ദു എന്നത് ഒരു ഭൂപ്രദേശത്ത് ജനിച്ചവരെ നിർണയിക്കുന്ന പദമെന്ന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞിരുന്നു. തന്നെ ഹിന്ദുവെന്ന് വിളിക്കണമെന്നും ഗവർണർ ആവശ്യപ്പെട്ടിരുന്നു. കേരള ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്ക കോൺക്ലേവിലായിരുന്നു ഗവർണറുടെ പരാമർശം.

Leave a Reply

Your email address will not be published. Required fields are marked *