ഇടമലയാർ വനത്തിൽ പരസ്പരം ഏറ്റുമുട്ടിയ കടുവയും ആനയും ചത്ത നിലയിൽ
ഇടമലയാർ പൂയംകുട്ടി വനത്തിനുള്ളിൽ കടുവയെയും ആനയെയും ചത്ത നിലയിൽ കണ്ടെത്തി. പരസ്പരം ഏറ്റുമുട്ടി ഗുരുതര പരുക്കേറ്റ് ചത്തതെന്നാണ് സംശയം. വാരിയം ആദിവാസി ഊരിൽ നിന്ന് നാല് കിലോമീറ്ററുകളോളം അകലെ കൊളുത്തിപ്പെട്ടി ഭാഗത്തെ പുൽമേടിലാണ് ഇവയെ ചത്ത നിലയിൽ കണ്ടെത്തിയത്
കടുവക്ക് ഏഴ് വയസ്സോളം പ്രായമുണ്ട്. ആനക്ക് 15 വയസ്സും. ജഡങ്ങൾക്ക് ഒരാഴ്ചത്തെ പഴക്കമുണ്ട്. ആനയും കടുവയും ഏറ്റുമുട്ടുന്നത് അപൂർവമാണ്. പത്ത് വർഷം മുമ്പ് സൈലന്റ് വാലിയിലും ഇത്തരമൊരു ഏറ്റുമുട്ടൽ നടന്നിരുന്നു.