യുപിയിൽ ബലാത്സംഗ കേസ് പ്രതി കൊല്ലപ്പെട്ട നിലയിൽ; മൃതദേഹം കണ്ടെത്തിയത് വനത്തിൽ
ഉത്തർപ്രദേശിൽ 22കാരിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി കൊല്ലപ്പെട്ട നിലയിൽ. അനൂജ് കശ്യപ് എന്ന 25കാരനാണ് കൊല്ലപ്പെട്ടത്. തല അറുത്ത നിലയിൽ കടുവ സങ്കേതത്തിന് സമീപമാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്.
പെൺകുട്ടിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ കേസെടുത്തതിന് പിന്നാലെ ഇയാൾ ഒളിവിലായിരുന്നു. കഴിഞ്ഞ ദിവസമാണ് അഴുകിയ നിലയിൽ ഇയാളുടെ മൃതദേഹം കണ്ടത്. കാട്ടിൽ വിറക് ശേഖരിക്കാൻ പോയ ഗ്രാമവാസികളാണ് മൃതദേഹം കണ്ടത്
സെപ്റ്റംബർ ആറിനാണ് ഇയാൾ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായി പരാതി നൽകിയത്. പെൺകുട്ടിയുടെ കുടുംബമാണ് അനൂജിനെ കൊലപ്പെടുത്തിയതെന്ന് ആരോപണമുയർന്നിട്ടുണ്ട്.