ദോഹ കരാർ താലിബാൻ ലംഘിച്ചെന്ന് കേന്ദ്രസർക്കാർ; ഡൽഹിയിൽ സർവകക്ഷി യോഗം
അഫ്ഗാനിസ്ഥാനിൽ നിന്നുള്ള രക്ഷാ ദൗത്യം വിശദീകരിക്കുന്നതിനായി കേന്ദ്രസർക്കാർ വിളിച്ചു ചേർത്ത സർവകക്ഷി യോഗം ഡൽഹിയിൽ പുരോഗമിക്കുന്നു. ദോഹയിലുണ്ടാക്കിയ ധാരണ താലിബാൻ ലംഘിച്ചതായി സർവകക്ഷി യോഗത്തിൽ സർക്കാർ അറിയിച്ചു
ഇന്ത്യ അഫ്ഗാനിലെ ജനതക്കൊപ്പമാണ്. താലിബാൻ കാബൂൾ പിടിച്ചെടുത്തത് സായുധ മാർഗത്തിലാണ്. ഇത് ദോഹ ധാരണക്ക് വിരുദ്ധമാണെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ അറിയിച്ചു
ഇന്ന് 20 ഇന്ത്യക്കാരെ താലിബാൻ തടഞ്ഞു. ഇവരെ വിമാനത്താവളത്തിൽ എത്താൻ അനുവദിച്ചില്ല. പത്ത് കിലോമീറ്ററിൽ പതിനഞ്ച് ചെക്ക് പോസ്റ്റുകൾ താലിബാൻ ഉണ്ടാക്കിയിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രി യോഗത്തിൽ അറിയിച്ചു.