കൊച്ചിയിൽ വനിതാ ഡോക്ടറെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
കൊച്ചിയിൽ വനിതാ ഡോക്ടറെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കലൂർ ആസാദ് റോഡിൽ അന്നപൂർണ വീട്ടിൽ ഡോ. അന്ന മാണി(91)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് ഒരു മാസത്തെ പഴക്കമുണ്ട്.
മാനസികാസ്വാസ്ഥ്യമുള്ള മകനൊപ്പമാണ് ഇവർ താമസിച്ചിരുന്നത്. വെള്ളിയാഴ്ച പാലിയേറ്റീവ് കെയർ പ്രവർത്തകർ വീട്ടിലെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്.