Saturday, January 4, 2025
Kerala

സാംസ്‌കാരിക പ്രവർത്തകൻ റസാഖ് പയമ്പ്രോട്ട് പഞ്ചായത്ത് ഓഫിസിൽ തൂങ്ങി മരിച്ച നിലയിൽ

സാംസ്‌കാരിക പ്രവർത്തകനും മാധ്യമ പ്രവർത്തകനും സിപിഐഎം നേതാവുമായ റസാഖ് പയമ്പ്രോട്ടിനെ പഞ്ചായത്ത് ഓഫിസിൽ തൂങ്ങി മരിച്ച നിലയിൽ. മലപ്പുറം കോട്ടപ്പുറം സ്വദേശി റസാഖ് പയമ്പ്രോട്ട് പുളിക്കൽ പഞ്ചായത്ത് ഓഫീസിനുള്ളിലാണ്‌ തൂങ്ങി മരിച്ചത്. വീടിന് പരിസരത്തെ പ്ലാസ്റ്റിക് കമ്പനിക്കെതിരെ റസാഖ് കാലങ്ങളായി പ്രതിഷേധത്തിലായിരുന്നു.

തന്റെ വീടിന് സമീപത്തെ പ്ലാസ്റ്റിക് കമ്പനിക്കെതിരെ നടപടി ആവശ്യപ്പെട്ട് റസാഖ് പയമ്പ്രോട്ട് പുളിക്കൽ പഞ്ചായത്തുമായി തർക്കത്തിലായിരുന്നു. ഇതിനിടെയാണ് പരാതികളും രേഖകളും കഴുത്തിൽ കെട്ടി തൂക്കി ഇന്ന് രാവിലെ പഞ്ചായത്ത് ഓഫീസിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പഞ്ചായത്തുമായി ബന്ധപ്പെട്ട തർക്കമാണ് ആത്മഹത്യക്ക് കാരണമെന്ന് നാട്ടുകാർ പറഞ്ഞു

വീടിന് സമീപത്തെ പ്ലാസ്റ്റിക്ക് കമ്പനിയുമായി ബന്ധപ്പെട്ടു റസാഖ് നിരവധി തവണ പഞ്ചായത്തിനെ സമീപിച്ചിരുന്നു. പഞ്ചായത്ത് നടപടി എടുക്കുന്നില്ലെന്ന് റസാഖ് സമൂഹ മാധ്യമങ്ങളിലൂടെ പറഞ്ഞിരുന്നു. കൊണ്ടോട്ടി പൊലീസ് സ്ഥലത്ത് എത്തി തുടർ നടപടി സ്വീകരിച്ചു.എൽഡിഎഫ് ആണ് പഞ്ചായത്ത് ഭരണ സമിതി.ഇടത് സഹയാത്രികൻ കൂടി ആയിരുന്ന റസാഖ് കൊണ്ടോട്ടി മോയിൻ കുട്ടി വൈദ്യർ അക്കാദമി മുൻ സെക്രട്ടറി ആയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *