വണ്ടാനം മെഡിക്കൽ കോളജിൽ രോഗി തൂങ്ങി മരിച്ച നിലയിൽ. വള്ളികുന്നം സ്വദേശി ശിവരാജനെ (62) വണ്ടാനം മെഡിക്കൽ കോളജിലെ കാർഡിയോ തെറാസിക് വിഭാഗം ബാത്ത് റൂമിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു ശിവരാജൻ. മാനസിക വിഭ്രാന്തി ഉണ്ടായിരുന്നതായി പൊലീസ് അറിയിച്ചു.