കോഴിക്കോട് കൊലക്കേസ് പ്രതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
കോഴിക്കോട് വാണിമേലിൽ കൊലക്കേസ് പ്രതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഭൂമി വാതുക്കൽ സ്വദേശി കക്കൂട്ടത്തിൽ റഷീദിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
2018 ൽ ഭൂമിവാതുക്കൽ സ്വദേശി സിറാജിനെ കുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതിയാണ് റഷീദ്. ജാമ്യത്തിലിറങ്ങി തട്ടുകട നടത്തി ജീവിക്കുകയായിരുന്നു റഷീദ്.
രാവിലെ പ്രദേശവാസികളാണ് റഷീദിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുന്നത്. തുടർന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. എന്താണ് മരണത്തിന് പിന്നിലെ കാരണമെന്ന് വ്യക്തമായിട്ടില്ല.