ഓട്ടോറിക്ഷാ ഡ്രൈവറെ വനത്തിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
ഓട്ടോറിക്ഷാ ഡ്രൈവറെ വനത്തിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.കാപ്പിസെറ്റ് വട്ടപ്പാറ ശശി (62) യെയാണ് ചീയമ്പം 73 വനത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്തിയത്. ഞായറാഴ്ച്ച ഉച്ചക്ക് ഒരു മണിയോടെ വഴിയാത്രക്കാരാണ് മരത്തിൽ തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തിയത്. കാപിസെറ്റിൽ ഓട്ടോ ഡ്രൈവറാണ്. പോലീസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോയി. ഭാര്യ ഓമന മക്കൾ അക്ഷയ്, ആതിര.