രോഗികളെ മാറ്റാനും അനുമതി വേണം; ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്റെ പുതിയ ഉത്തരവ്
ലക്ഷദ്വീപ് ജനതക്ക് കൂടുതൽ ദ്രോഹവുമായി ബിജെപിക്കാരനായ അഡ്മിനിസ്‌ട്രേറ്ററുടെ പുതിയ നീക്കം. ദ്വീപിലെ രോഗികളെ കൊച്ചിയിലേക്കും അഗത്തി, കവരത്തി ദ്വീപുകളിലേക്കും മാറ്റാൻ നാലംഗ സമിതിയുടെ അനുമതി വേണമെന്നാണ് ഉത്തരവ്.
നേരത്തെ രോഗികളെ ഹെലികോപ്റ്ററിൽ മാറ്റുന്നതിന് ബന്ധപ്പെട്ട ഡോക്ടറുടെയും മെഡിക്കൽ ഓഫീസറുടെയും അനുമതി മാത്രമേ ആവശ്യമായിരുന്നുള്ളു. കാര്യക്ഷമതയില്ലാത്ത സർക്കാർ ജീവനക്കാരുടെ പട്ടിക തയ്യാറാക്കാനും വിവിധ വകുപ്പുകളോട് അഡ്മിനിസ്‌ട്രേഷൻ നിർദേശിച്ചിട്ടുണ്ട്. ദ്വീപ് സ്വദേശികളായ ജീവനക്കാരെ പിരിച്ചുവിടാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്നാണ് സംശയം