Monday, January 6, 2025
National

അഡ്മിനിസ്‌ട്രേറ്ററുടെ ജനദ്രോഹ നടപടികൾ: ലക്ഷദ്വീപിൽ നാളെ സർവകക്ഷി യോഗം

ബിജെപിക്കാരനായ അഡ്മിനിസ്‌ട്രേറ്ററുടെ വികല നയങ്ങൾക്കും ജനദ്രോഹ നടപടികൾക്കുമെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ ലക്ഷദ്വീപിൽ നാളെ സർവകക്ഷി യോഗം. രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വത്തിലാണ് യോഗം ചേരുന്നത്. കോൺഗ്രസ്, ബിജെപി, എൻസിപി പാർട്ടി നേതാക്കൾ യോഗത്തിൽ പങ്കെടുക്കും

ഓൺലൈനായാണ് യോഗം ചേരുക. അതേസമയം സർക്കാർ സംവിധാനങ്ങൾ പങ്കെടുക്കുന്നില്ല. അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ഉയരുന്ന പ്രക്ഷോഭം ചർച്ച ചെയ്യുന്നതിനായാണ് യോഗം. അതേസമയം തന്റെ വികല നയങ്ങൾ തുടരുമെന്നാണ് ബിജെപി നേതാവായ അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ അറിയിച്ചത്. പ്രതിഷേധങ്ങൾ മുഖവിലക്കെടുക്കില്ലെന്നും ഇയാൾ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *