സിബിഐക്ക് നിയന്ത്രണം: സംസ്ഥാനത്ത് ഇനി കേസ് അന്വേഷിക്കാൻ സർക്കാർ അനുമതി വേണം, വിജ്ഞാപനം ഇറക്കി
സംസ്ഥാനത്ത് സിബിഐ കേസ് സ്വയമേറ്റെടുത്ത് അന്വേഷിക്കുന്നതിന് നിയന്ത്രണമേർപ്പെടുത്തി സർക്കാർ വിജ്ഞാപനം പുറത്തിറക്കി. സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ കേരളത്തിൽ അന്വേഷണം നടത്താൻ നൽകിയിരുന്ന അനുമതി പിൻവലിച്ചാണ് വിജ്ഞാപനം.
കോടതി ഉത്തരവ് പ്രകാരമോ, സർക്കർ അനുമതിയോടു കൂടിയോ മാത്രമേ ഇനി സിബിഐക്ക് കേരളത്തിൽ അന്വേഷണം ഏറ്റെടുക്കാനാകൂ. ആഭ്യന്തര സെക്രട്ടറി സഞ്ജയ് കൗളാണ് ഇതുസംബന്ധിച്ച വിജ്ഞാപനമിറക്കിയത്. ലൈഫ് മിഷൻ അഴിമതി കേസ് സിബിഐ നേരിട്ട് ഏറ്റെടുത്തതിന് പിന്നാലെയാണ് സർക്കാർ തീരുമാനം.