ലക്ഷദ്വീപ് ബോട്ടപകടത്തിൽ കാണാതായ ഒമ്പത് പേർക്കായുള്ള തെരച്ചിൽ തുടരുന്നു
ലക്ഷദ്വീപ് ബോട്ടപകടത്തിൽ കാണാതായ ഒമ്പത് മത്സ്യത്തൊഴിലാളികൾക്കായുള്ള തെരച്ചിൽ തുടരുന്നു. കോസ്റ്റ് ഗാർഡ് തെരച്ചിലിനായി നാവികസേനയുടെ സഹായം തേടിയിട്ടുണ്ട്. കൊച്ചിയിൽ നിന്ന് കോസ്റ്റ് ഗാർഡിൻരെ ഒരു കപ്പൽ കൂടി ലക്ഷദ്വീപിലേക്ക് തിരിച്ചു
പ്രതികൂല കാലാവസ്ഥയാണ് തെരച്ചിലിനെ ബാധിക്കുന്നത്. മേഖലയിലെ 10 ദ്വീപുകളിലെ പോലീസിനോടും കടൽ തീരങ്ങളിൽ തെരച്ചിൽ നടത്താൻ നിർദേശിച്ചിട്ടുണ്ട്. തമിഴ്‌നാട്ടിൽ നിന്നുള്ള ആണ്ടൻ തുണൈ എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. തമിഴ്‌നാട് സ്വദേശികളായ ഏഴ് പേരും രണ്ട് ഉത്തരേന്ത്യക്കാരുമാണ് ബോട്ടിലുണ്ടായിരുന്നത്.