കരിപ്പൂർ വിമാനത്താവളത്തിൽ 60 ലക്ഷം രൂപയുടെ സ്വർണം പിടികൂടി
കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണക്കടത്ത് വേട്ട. രണ്ട് യാത്രക്കാരിൽ നിന്നായി 60 ലക്ഷം രൂപയുടെ സ്വർണമാണ് പിടികൂടിയത്. സൗദിയിൽ നിന്നെത്തിയ മലപ്പുറം സ്വദേശിയിൽ നിന്നും ദോഹയിൽ നിന്നെത്തിയ കോഴിക്കോട് കട്ടിപ്പാറ സ്വദേശിയിൽ നിന്നുമാണ് സ്വർണം പിടികൂടിയത്.
മലപ്പുറം സ്വദേശി മുഹമ്മദ്, കോഴിക്കോട് സ്വദേശി അബ്ദുൽ ജബ്ബാർ എന്നിവരാണ് പിടിയിലായത്. ഡോർ ക്ലോസറിനുള്ളിൽ സിലിണ്ടർ രൂപത്തിലാക്കിയാണ് മുഹമ്മദ് സ്വർണം കടത്തിയത്. 848 ഗ്രാം സ്വർണം ഇയാളിൽ നിന്ന് പിടികൂടി
ദോഹയിൽ നിന്നെത്തിയ അബ്ദുൽ ജബ്ബാറിൽ നിന്ന് 449 ഗ്രാം സ്വർണമാണ് പിടികൂടിയത്. മലദ്വാരത്തിൽ ഒളിപ്പിച്ചാണ് മിശ്രിത രൂപത്തിലാക്കിയ സ്വർണം ഇയാൾ കടത്താൻ ശ്രമിച്ചത്.