ഭരണഘടനയ്ക്ക് പുല്ലുവില കൽപ്പിച്ചുകൊണ്ടാണ് മുഖ്യമന്ത്രിയുടെ ഭരണം; കെ.സുരേന്ദ്രൻ
ചെമ്പഴന്തിയിൽ മുഖ്യമന്ത്രി കേന്ദ്രസർക്കാരിനും ബി. ജെ. പി ക്കുമെതിരെ നടത്തിയത് തികഞ്ഞ ജല്പനമെന്ന് കെ.സുരേന്ദ്രൻ. ഭരണഘടനയെക്കുറിച്ച് ഒരക്ഷരം പോലും ഉരിയാടാനുള്ള ധാർമ്മികതയില്ലാത്ത മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. ഭരണഘടനയ്ക്കു പുല്ലുവില കൽപ്പിച്ചുകൊണ്ടാണ് പിണറായി വിജയൻ്റെ ഭരണം.
ഇത് കേരളമാണെന്നു പറഞ്ഞുള്ള വിരട്ടൽ അവസാനിപ്പിക്കുന്നതാണ് നല്ലത്. മുഖ്യമന്ത്രി ഭരണഘടനയ്ക്കതീതനാണെന്ന പിണറായിയുടെ ധാരണ അസ്ഥാനത്താണ്. മതേതരത്വം എന്നുള്ളത് പിണറായി വിജയന് കേവലം വർഗ്ഗീയ പ്രീണനം മാത്രമാണ്. ഭീകരവാദികളേയും പരമതനിന്ദ നടത്തുന്നവരേയും വെള്ളപൂശുന്നതിന്റെ പേര് മതേതരത്വം എന്നല്ല. പിണറായി വിജയൻ്റെ നേതൃത്വത്തിലുള്ള നവോത്ഥാനസമിതിയൊക്കെ വെറും ഏട്ടിലെ പശു മാത്രമാണെന്നും കെ.സുരേന്ദ്രൻ വിമർശിച്ചു. ഫെയ്സ്ബുക്കിലൂടെയാണ് കെ.സുരേന്ദ്രൻ്റെ വിമർശനം.