ഭിന്നശേഷിക്കാരിയായ യുവതിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു; പ്രതി പിടിയിൽ
ഭിന്നശേഷിക്കാരിയായ യുവതിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി ബലാത്സംഗം ചെയ്ത പ്രതി അറസ്റ്റിൽ. യുവതി വീട്ടിലേക്ക് പോകുന്ന സമയത്താണ് പ്രതി കടന്ന് പിടിച്ച് വീട്ടിലെത്തിച്ച് ബലാത്സംഘം ചെയ്തത്. യുവതിയുടെ മൊബൈൽ റോഡിൽ കണ്ട നാട്ടുകാർ ബന്ധുക്കളെ വിവരം അറിയിക്കുകയാരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് യുവതിയെ കണ്ടെത്തിയത്.
അവശയായ യുവതി മാവേലിക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. നൂറനാട് സിഐ ശ്രിജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. ചൊവ്വാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതി അമിതമായ ലഹരി മരുന്നു ഉപയോഗത്തിന് അടിമയാണെന്ന് പൊലീസ് വ്യക്തമാക്കി.