Tuesday, January 7, 2025
National

യുവതിയെ കൊലപ്പെടുത്തി മൃതദേഹം 35 കഷ്ണങ്ങളാക്കി, പലയിടത്തായി ഉപേക്ഷിച്ചു; പ്രതി പിടിയില്‍

ഡല്‍ഹി മെഹ്‌റോൡില്‍ 26കാരിയായ യുവതിയെ കൊലപ്പെടുത്തി 35 കഷ്ണങ്ങളാക്കിയ സംഭവത്തില്‍ പ്രതി പിടിയില്‍. അഫ്താബ് അമീന്‍ പൂനെവാല എന്നയാളാണ് പിടിയിലായത്. യുവതിയെ കൊലപ്പെടുത്തിയ ശേഷം ഇയാള്‍ മൃതദേഹം 35 കഷ്ണങ്ങളാക്കി വിവിധിയിടങ്ങളില്‍ ഉപേക്ഷിക്കുകയായിരുന്നു.

26കാരി ശ്രദ്ധയാണ് കൊല്ലപ്പെട്ടത്. പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയിലാണ് മെയ് 18ന് നടന്ന സംഭവം പുറത്തറിഞ്ഞത്. ആറുമാസങ്ങള്‍ക്ക് ശേഷമാണ് പ്രതിയെ പിടികൂടിയത്. പെണ്‍കുട്ടിയുടെ മൃതദേഹാവശിഷ്ടം പൂര്‍ണമായും കണ്ടെത്താനായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.

മുംബൈ സ്വദേശിനിയായ യുവതി, കോള്‍സെന്ററിലെ ജോലിക്കായാണ് ഡല്‍ഹിയില്‍ എത്തിയത്. ഏതാനും നാളുകള്‍ക്ക് ശേഷം ഫോണില്‍ തുടര്‍ച്ചയായി ബന്ധപ്പെട്ടിട്ടും കിട്ടാതിരുന്നതോടെയാണ് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയത്. കൊല്ലപ്പെട്ട പെണ്‍കുട്ടിയും പ്രതിയും തമ്മില്‍ അടുപ്പത്തിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഗുഡ്ഗാവിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന പ്രതി, ഇരുവരും തമ്മിലുള്ള വഴക്കിനെ തുടര്‍ന്നാണ് യുവതിയെ കൊലപ്പെടുത്തിയത്. യുവതിക്ക് ഇയാളെ വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടായിരുന്നെന്നും ഇതേച്ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ പതിവായിരുന്നെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

തര്‍ക്കത്തിനിടയില്‍ കഴുത്തുഞെരിച്ചാണ് പ്രതി പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതെന്ന് പൊലീസിന് മൊഴി നല്‍കി. തുടര്‍ന്ന് പ്രതി ദിവസങ്ങളോളം തന്റെ വീട്ടില്‍ തന്നെ മൃതദേഹം സൂക്ഷിച്ചു. ശേഷം പല ദിവസങ്ങളിലായാണ് മൃതദേഹം കഷ്ണങ്ങളാക്കി നഗരത്തിന്റെ വിവിധയിടങ്ങളില്‍ ഉപേക്ഷിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *