ലോകായുക്ത ഭേദഗതി ഓർഡിനൻസ്: മുഖ്യമന്ത്രിയെ രക്ഷിക്കാനുള്ള ശ്രമമെന്ന് വി ഡി സതീശൻ
ലോകായുക്ത നിയമഭേദഗതിയിൽ സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മന്ത്രിമാരുടെ പ്രതികരണം യുക്തിസഹമല്ല. ആർട്ടിക്കിൾ 164നെ പി രാജീവ് തെറ്റായി വ്യാഖ്യാനിച്ചു. ഹൈക്കോടതി വിധിയെ കൂട്ടുപിടിച്ചുള്ള ന്യായീകരണം തെറ്റാണെന്നും വി ഡി സതീശൻ പറഞ്ഞു
ഭേദഗതി മുഖ്യമന്ത്രിയെയും ഉന്നത വിദ്യാഭ്യാസ മന്ത്രിയെയും രക്ഷിക്കാനാണ്. കോടിയേരിയുടെ പ്രതികരണത്തിൽ അത് വ്യക്തമാണ്. കോടതി വിധിയുണ്ടെന്ന വാദം തെറ്റാണെന്നും സതീശൻ പറഞ്ഞു.
അതേസമയം ഓർഡിനൻസിൽ ഒപ്പുവെക്കരുതെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് നേതാക്കൾ നാളെ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കാണും. ലോകായുക്തയുടെ ചിറകരിയുന്ന നടപടി അംഗീകരിക്കില്ലെന്ന് പ്രതിപക്ഷം പറയുന്നു. നാളെ രാവിലെ ഒമ്പത് മണിക്ക് രാജ് ഭവനിലെത്തി ഗവർണറെ കാണാനാണ് നേതാക്കൾ അനുമതി തേടിയിരിക്കുന്നത്.