Sunday, January 5, 2025
Kerala

മുഖ്യമന്ത്രിക്കെതിരെ വിധി വരുമെന്നുറപ്പാണ്; ഇതാണ് ലോകായുക്ത ഭേദഗതിക്ക് നീക്കമെന്ന് ചെന്നിത്തല

 

ലോകായുക്ത ഭേദഗതി ഓർഡിനൻസിനെ ന്യായീകരിച്ച സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ രമേശ് ചെന്നിത്തല. സർക്കാർ വീഴുമെന്ന് കോടിയേരി തന്നെ സമ്മതിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി ആർ ബിന്ദുവിനും എതിരെയുള്ള ഹർജികളിലെ വിധിയെ ഭയന്നാണ് നിയമഭേദഗതിക്കുള്ള തിരക്കിട്ട നീക്കം. മുഖ്യമന്ത്രിക്കെതിരെ വിധി വരുമെന്നുറപ്പാണ്. അതുഭയന്നാണ് നിയമസഭ കൂടുന്നതിന് പോലും നിൽക്കാതെ ഭേദഗതി ഓർഡിനൻസിന് നീക്കമെന്നും ചെന്നിത്തല പറഞ്ഞു

അപ്പീൽ ഇല്ലാത്തതിനാൽ ഇപ്പോഴത്തെ നിയമം അനുസരിച്ച് ലോകായുക്ത തീരുമാനിച്ചാൽ ഒരു സർക്കാരിനെ തന്നെ ഇല്ലാതാക്കാൻ കഴിയുമെന്ന് കോടിയേരി ഇന്നലെ പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചെന്നിത്തലയുടെ പ്രതികരണം. ഓർഡിനൻസിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും രംഗത്തുവന്നിരുന്നു. തിരക്കിട്ട് ഓർഡിനൻസ് ആയി കൊണ്ടുവരുന്നതിന് പകരം ബില്ലായി നിയമസഭയിൽ കൊണ്ടുവരാമായിരുന്നുവെന്ന് കാനം പ്രതികരിച്ചു.
 

Leave a Reply

Your email address will not be published. Required fields are marked *