ലോകായുക്ത ഭേദഗതി: സർക്കാർ വാദം വിചിത്രമെന്ന് വി ഡി സതീശൻ; പ്രതിപക്ഷ നേതാക്കൾ ഗവർണറെ കണ്ടു
ലോകായുക്ത ഭേദഗതി ഓർഡിനൻസിൽ ഒപ്പിടരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാക്കൾ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കണ്ടു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നേതൃത്വത്തിലുള്ള സംഘമാണ് പതിനൊന്നരയോടെ രാജ്ഭവനിലെത്തി ഗവർണറുമായി കൂടിക്കാഴ്ച നടത്തിയത്.
വിഷയത്തിൽ മന്ത്രി പി രാജീവിന്റെ മറുപടി വസ്തുതാവിരുദ്ധവും അടിസ്ഥാനരഹിതവുമാണെന്ന് വി ഡി സതീശൻ പറഞ്ഞു. 12, 14 വകുപ്പുകൾ താരതമ്യം ചെയ്യാൻ പോക്കി. പതിനാലാം വകുപ്പ് ഇതുവരെ ചർച്ച ചെയ്തിട്ടില്ല. മുൻമന്ത്രി കെ ടി ജലീലിന്റെ കേസിൽ മാത്രമാണ് ഈ വകുപ്പ് ഉപയോഗിച്ചത്. അതാണ് ഭേദഗതി ചെയ്യുന്നത്
നിയമമന്ത്രിയാണ് കോടതി വിധി വായിച്ചുനോക്കേണ്ടത്. ഇ കെ നായനാർ പാസാക്കിയ ലോകായുക്ത നിയമം 22 വർഷത്തിന് ശേഷം ഭരണഘടനാവിരുദ്ധമാണെന്ന് പറയുന്നത് വിചിത്രമാണ്. ഒരു കോടതിയും ഇത് പറഞ്ഞിട്ടില്ല. സർക്കാരിന്റേത് വിചിത്ര വാദമാണെന്നും സതീശൻ പറഞ്ഞു.