എറണാകുളം മുപ്പത്തടത്ത് ആനയിടഞ്ഞു; പാപ്പാന് പരിക്ക്
എറണാകുളം മുപ്പത്തടത്ത് ആനയിടഞ്ഞു. മുപ്പത്തടം ചന്ദ്രശേഖര പുരം ക്ഷേത്രത്തിലാണ് ആന ഇടഞ്ഞത്. പോളക്കുളം വിഷ്ണു നാരായണൻ എന്ന ആനയാണ് ഇടഞ്ഞത്.
ഇന്ന് രാവിലെയാണ് സംഭവം. ആനയെ കുളിപ്പിക്കുന്നതിനിടെയാണ് ഇടഞ്ഞത്. ആനയെ തളക്കാന്‍ ശ്രമിക്കുന്നതിനിടെ പാപ്പാന് നിസാര പരിക്കേറ്റു. പാപ്പാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച. മെഡിക്കൽ സംഘമെത്തി ആനയെ തളച്ചു.