Monday, January 6, 2025
Kerala

പോപ്പുലർ ഫ്രണ്ടിന് മുസ്ലിം ബ്രദർഹുഡുമായി ബന്ധമെന്ന് എൻഐഎ

പോപ്പുലർ ഫ്രണ്ടിന് മുസ്ലിം ബ്രദർഹുഡുമായി ബന്ധമെന്ന് എൻഐഎ. ലോക ഇസ്ലാമിക ഖിലാഫത്ത് തിരിച്ചുകൊണ്ടുവരാൻ ഉള്ള പ്രവർത്തനങ്ങളിൽ പങ്കാളിയാകുമെന്ന് പോപ്പുലർ ഫ്രണ്ട് മുസ്ലിം ബ്രദർഹുഡ് നേതാക്കൾക്ക് ഉറപ്പു നൽകി എന്നാണ് കണ്ടെത്തൽ. മുസ്ലിം ബ്രദർഹുഡ് നേതാക്കന്മാരായ മുഹമ്മദ് മഹ്ദി, യൂസഫ് അൽ ഖരാദവി എന്നിവരുമായി പോപ്പുലർ ഫ്രണ്ട് സമ്പർക്കം പുലർത്തിയതിന്റെ രേഖകൾ എൻഐഎയ്ക്ക് ലഭിച്ചു. പല പശ്ചിമേഷൻ രാജ്യങ്ങളും നിരോധിച്ച സംഘടനയാണ് മുസ്ലിം ബ്രദർഹുഡ്.

ഈജിപ്ഷ്യൻ മുസ്ലീം ബ്രദർഹുഡ് നേതാവ് യുസഫ് അൽ ഖരാദവിയുടെ സഹായത്തോടെ പോപ്പുലർ ഫ്രണ്ടിന് വേണ്ടി ധനസമാഹരണം നടന്നു. ഡോക്ടർ അബ്ദുൾ സലാം അഹമ്മദിന്റെ നേതൃത്വത്തിൽ ആയിരുന്നു ഖത്തറിലടക്കം പണ സമാഹരണം. മുസ്ലിം ബ്രദർഹുഡിൻ്റെ പ്രാദേശിക വിഭാഗങ്ങളായ, തുർക്കി ആസ്ഥാനമായി പ്രവർത്തികുന്ന എൻജിഒകളുമായും പോപ്പുലർ ഫ്രണ്ടിന് ബന്ധമുണ്ടെന്നും എൻഐഎ പറയുന്നു.

എൻഐഎ പരിശോധനയെ തുടർന്ന് അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് നേതാക്കളെ ഈ മാസം 30 വരെ കസ്റ്റഡിയിൽ വിട്ടിരുന്നു. 30ന് രാവിലെ 11 മണിക്ക് പ്രതികളെ കോടതിയിൽ ഹാജരാക്കണം. 11 നേതാക്കളെയാണ് കസ്റ്റഡിയിൽ വിട്ടത്. ഏഴ് ദിവസത്തെ കസ്റ്റഡിയിൽ വേണമെന്ന എൻഐഎയുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. റിമാൻഡ് റിപ്പോർട്ടിൽ പരാമർശിച്ചിരുന്ന ഗുരുതര ആരോപണങ്ങൾ കസ്റ്റഡി അപേക്ഷയിലും എൻഐഎ ആവർത്തിച്ചു.

11 മണിയോടെയാണ് പ്രതികളെ കൊച്ചിയിലെ എൻഐഎ കോടതിയിൽ എത്തിച്ചത്. ആർഎസ്എസിനെതിരെ മുദ്രാവാക്യം വിളിച്ച നേതാക്കൾ രാഷ്ട്രീയമായി വിഷയങ്ങളെ നേരിടാൻ പഠിക്കണമെന്നും പറയുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *