ആർഎസ്എസും പോപ്പുലർ ഫ്രണ്ടും പരസ്പരം പാലൂട്ടുന്നവർ, കേരളത്തിൽ വർഗീയത വളർത്തുന്നു; വി.ഡി.സതീശൻ
പോപ്പുലർ ഫ്രണ്ടിന്റെ അക്രമ ഹർത്താൽ ന്യായികരിക്കാൻ കഴിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അക്രമ സമരത്തെ അപലപിക്കുന്നു. വളരെ കുറഞ്ഞ സ്ഥലത്ത് മാത്രമാണ് പൊലീസ് ഉണ്ടായിരുന്നത്. അക്രമ സംഭവങ്ങൾ നേരിടാൻ പൊലീസിന് കഴിയാത്തത് ദൗഭാഗ്യകരം.അക്രമത്തെ തള്ളി പറയാൻ മുഖ്യമന്ത്രിക്ക് കഴിയാത്തത് അത്ഭുതകരം. വിസ്മയം ഉളവാക്കിയ നിസ്സംഗതയാണ് പൊലീസ് ഇന്നലെ കാണിച്ചതെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി.
കേസുകളിൽ നിന്ന് രക്ഷപ്പെടാൻ മുഖ്യമന്ത്രി ബിജെപിയുമായി കോംപ്രമൈസ് ചെയ്യുന്നെന്ന് വിഡി സതീശൻ പറഞ്ഞു. മുഖ്യമന്ത്രി പ്രസംഗിക്കുന്നത് ഒന്ന്, പ്രവർത്തിക്കുന്നത് വേറൊന്ന്, എല്ലാ വർഗീയതയ്ക്കും സിപിഐഎം കുടപിടിച്ച് കൊടുക്കുന്നെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പോപ്പുലർ ഫ്രണ്ട് കേരളത്തിൽ വർഗീയത വളർത്തുന്നു. ആർഎസ്എസും പോപ്പുലർ ഫ്രണ്ടും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങൾ.
Read Also: ‘ലോട്ടറി എടുത്ത ശേഷം രണ്ട് തവണ നികുതി അടയ്‌ക്കേണ്ടി വന്നു’; ഭാഗ്യക്കുറിയിലൂടെ വരുന്ന ‘ഭാഗ്യം’ മാത്രമല്ലെന്ന് കഴിഞ്ഞ തവണത്തെ ബമ്പർ സമ്മാന ജേതാവ് ജയപാലൻ
പരസ്പരം പാലൂട്ടി വളർത്തുന്ന ശത്രുക്കളെന്നും വി.ഡി.സതീശൻ. വർഗീയ ശക്തികളുമായി കോൺഗ്രസിന് കോംപ്രമൈസ് ഇല്ല.ആര്‍ എസ് എസിനെ ചൂണ്ടികാണിച്ചാണ് പോപ്പുലർ ഫ്രണ്ട് വളർന്നത്, തിരിച്ചും അങ്ങനെ ആണ്.പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ അറസ്റ്റ് ശെരിയോ തെറ്റോ എന്നുള്ളത് നിയമപരമായി തെളിയിക്കട്ടെ.പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കണമോ എന്നുള്ളത് കൂട്ടായി ചേർന്ന് ആലോചിച്ചു എടുക്കേണ്ട തീരുമാനമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.