പാലക്കാട് അകത്തേത്തറയിൽ വീണ്ടും പുലിയുടെ സാന്നിധ്യം; ആടിനെയും നായയെയും കൊന്നു
പാലക്കാട് അകത്തേത്തറയിൽ വീണ്ടും പുലിയിറങ്ങി. പ്രദേശത്തെ ജനവാസ മേഖലകളിലാണ് പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. ധോണി സ്വദേശിയുടെ ആടിനെ പുലി പിടിച്ചു. പുലിയുടെ കാൽപ്പാടുകളും കണ്ടെത്തി. ചീക്കുഴിയിലും പുലിയെ കണ്ടതായി പ്രദേശവാസികൾ പറഞ്ഞു
അയ്യപ്പൻചാൽ വെള്ളച്ചാട്ടത്തിന് സമീപം നായയെ പുലി കടിച്ചുകൊണ്ടുപോയി. വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചിട്ടുണ്ട്. അതേസമയം കല്ലടിക്കോട് ഒരു വയസ്സ് പ്രായമുള്ള പുലിയെ ചത്ത നിലയിൽ കണ്ടെത്തി. വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റാണ് അപകടമുണ്ടായതെന്നാണ് സംശയം.