Wednesday, January 8, 2025
Kerala

ലോകായുക്തയെ നോക്കുകുത്തിയാക്കുന്നതിലും ഭേദം പിരിച്ചുവിടുന്നതാണ് നല്ലതെന്ന് ചെന്നിത്തല

 

ലോകായുക്തയെ നോക്കുകുത്തിയാക്കാനാണ് സർക്കാർ നീക്കമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇത് നിയമപ്രശ്‌നത്തിലേക്ക് വഴിവെക്കും. ഇതിനേക്കാൾ ഭേദം ലോകായുക്തയെ പിരിച്ചുവിടുകയാണ് പിണറായി ചെയ്യേണ്ടത്. ലോകായുക്തയുടെ അധികാരം കവർന്നുകൊണ്ടുള്ള ഓർഡിനൻസിൽ ഗവർണർ ഒപ്പിടരുതെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു

ഏത് മുൻ ജഡ്ജിയെയും നിയമിക്കാമെന്നും പുതിയ ഓർഡിനൻസ് പറയുന്നു. ഈ വിഷയത്തിൽ സിപിഎം മറുപടി പറയണം. കഴിഞ്ഞ മന്ത്രിസഭാ യോഗം ലോകായുക്തയുടെ അധികാരം കവർന്നെടുക്കാനുള്ള ഓർഡിനൻസ് കൊണ്ടുവന്നു. എന്നാൽ മന്ത്രിസഭാ വാർത്താക്കുറിപ്പിലും ഇക്കാര്യം ഉൾപ്പെടുത്തിയില്ല

അടുത്ത മാസം നിയമസഭാ ചേരാനിരിക്കെ, മുഖ്യമന്ത്രി വിദേശത്തായിരിക്കെ ഇത്രയും സുപ്രധാന ഓർഡിനൻസ് ഇറക്കാൻ എങ്ങനെ ധൈര്യം വന്നുവെന്നും ചെന്നിത്തല ചോദിച്ചു. കണ്ണൂർ വി സി നിയമനവുമായി ബന്ധപ്പെട്ട് മന്ത്രി ആർ ബിന്ദുവിനെതിരായ ഹർജി ലോകായുക്ത പരിഗണനയിൽ ഇരിക്കെയുള്ള ഈ നടപടി തിരിച്ചടി ഭയന്നിട്ടാണെന്നും ചെന്നിത്തല ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *