Thursday, January 9, 2025
Kerala

കേരളത്തിൽ ര​ണ്ടി​ലൊരാൾക്ക് കോ​വി​ഡ്; ആ​ശ​ങ്ക​വേ​ണ്ടെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി

 

തിരുവനന്തപുരം: കേ​ര​ള​ത്തി​ൽ കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന ര​ണ്ടി​ൽ ഒ​രാ​ൾ​ക്ക് കോ​വി​ഡ്. ഇ​ന്ന് 55,475 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. 49.4 ശ​ത​മാ​ന​മാ​ണ് ടി​പി​ആ​ർ നി​ര​ക്ക്. 20-30 പ്രാ​യ​മു​ള്ള​വ​രി​ലാ​ണ് കോ​വി​ഡ് വ്യാ​പ​നം കൂ​ടു​ത​ലാ​യി കാ​ണു​ന്ന​ത്.

കേ​ര​ള​ത്തി​ലെ കോ​വി​ഡ് സാ​ഹ​ച​ര്യ​ത്തി​ല്‍ ആ​ശ​ങ്ക​യും ഭ​യ​വും വേ​ണ്ടെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് പ​റ​ഞ്ഞു. ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന​യി​ല്ല. 57 ശ​ത​മാ​നം ഐ​സി​യു ബെ​ഡു​ക​ൾ ഒ​ഴി​വു​ണ്ട്. വെ​ന്‍റി​ലേ​റ്റ​ർ 86 ശ​ത​മാ​നം ഒ​ഴി​വു​ണ്ട്. മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ൽ കോ​വി​ഡ് ക​ൺ​ട്രോ​ൾ റൂം ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കും. 4917 പേ​രെ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ത്തി​ന് അ​ധി​ക​മാ​യി നി​യ​മി​ക്കും.

ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രി​ലെ കോ​വി​ഡ് വ്യാ​പ​നം ത​ട​യു​ന്ന​തി​ന് പ്ര​ത്യേ​ക സം​വി​ധാ​നം ഒ​രു​ക്കും. വാ​ക്സി​നെ​ടു​ക്കാ​ൻ ബാ​ക്കി​യു​ള്ള​വ​ർ നി​ർ​ബ​ന്ധ​മാ​യും വാ​ക്സി​നെ​ടു​ക്ക​ണം. കു​ട്ടി​ക​ളു​ടെ വാ​ക്സി​നേ​ഷ​നി​ൽ പി​ന്നി​ലു​ള്ള ജി​ല്ല​ക​ള്‍ വാ​ക്സി​നേ​ഷ​ന്‍ ഊ​ര്‍​ജി​ത​മാ​ക്ക​ണ​മെ​ന്നും വീ​ണാ ജോ​ര്‍​ജ് ആ​വ​ശ്യ​പ്പെ​ട്ടു.

Leave a Reply

Your email address will not be published. Required fields are marked *