പോലീസ് ഹെലികോപ്ടർ: മൂന്ന് കമ്പനികൾ യോഗ്യത നേടി
തിരുവനന്തപുരം: പോലീസിനായി ഹെലികോപ്ടർ വാടകയ്ക്കെടുക്കാനുള്ള സാങ്കേതിക പരിശോധനയിൽ മൂന്ന് കമ്പനികൾ യോഗ്യത നേടി. ചിപ്സൺ ഏവി യേഷൻ, ഒഎസ്എസ് എയർമാനേജ്മെന്റ്, ഹെലിവേ ചാർട്ടേഴ്സ് കമ്പനികളാണ് യോഗ്യത നേടിയത്.
തമിഴ്നാട്, ഒഡീഷ, മഹാരാഷ്ട്ര മുഖ്യമന്ത്രിമാർക്കായി ഹെലികോപ്ടർ സർവീസ് നടത്തുന്ന കമ്പനികളാണിത്. സാമ്പത്തിക ബിഡിൽ കൂടി യോഗ്യത നേടുന്ന കമ്പനിക്കാവും യോഗ്യത. നടപടിക്രമങ്ങൾ അടുത്തയാഴ്ച പൂർത്തിയാകും.