കോവിഡ് മാനദണ്ഡം ശാസ്ത്രീയം: പ്രതിപക്ഷ നേതാവിനെ തള്ളി ആരോഗ്യമന്ത്രി
തിരുവനന്തപുരം: കോവിഡ് മാനദണ്ഡങ്ങളിലെ ഭേദഗതിയിൽ പ്രതിപക്ഷ നേതാവ് ഉയർത്തിയ ആരോപണങ്ങളെ തള്ളി ആരോഗ്യമന്ത്രി വീണാ ജോർജ്. സർക്കാർ അവലംബിച്ചിരിക്കുന്നത് ശാസ്ത്രീയ മാനദണ്ഡങ്ങളാണെന്ന് മന്ത്രി പറഞ്ഞു. നിലവിലേത് ആദ്യ തരംഗങ്ങളിൽനിന്ന് ഭിന്നമായ പ്രതിരോധ മാർഗങ്ങളാണ്. ടിപിആർ മാനദണ്ഡങ്ങൾ നേരത്തെ തന്നെ ഒഴിവാക്കിയതാണെന്നും മന്ത്രി വിശദീകരിച്ചു.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് എല്ലാവരും ഉറപ്പുവരുത്തണം. പനി, ജലദോഷം ഉള്ളവര്‍ വീട്ടില്‍തന്നെ കഴിയണം. പനിയുള്ളവർ പൊതു ഇടത്തിൽ പോകരുത്. കോവിഡ് രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ നിർബന്ധമായും പരിശോധന നടത്തണം. വാക്സിൻ എടുക്കാൻ ബാക്കിയുള്ളവർ വാക്സിൻ എടുക്കണമെന്നും മന്ത്രി നിർദേശിച്ചു.
കോവിഡ് പ്രതിരോധത്തിന് ക്ലസ്റ്റർ മാനേജ്മെന്റ് ഡൈഗ് ലൈൻ പുറത്തിറക്കി. 10 ലധികം പേർക്ക് കോവിഡ് ബാധിച്ചാൽ സ്ഥാപനം ലാർജ് ക്ളസ്റ്റർ ആയി കണക്കാക്കും. അഞ്ച് ക്ളസ്റ്റർ ആയാൽ സ്ഥാപനം അഞ്ച് ദിവസത്തേയ്ക്ക് അടയ്ക്കണം. സമ്പൂർണ അടച്ചുപൂട്ടൽ അവസാനമാർഗമായിരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.