സഞ്ജിത്ത് വധം: പ്രതികൾക്കായി ഊർജിത അന്വേഷണം
പാലക്കാട്ടെ ആർ എസ് എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം രണ്ടായി.
മറ്റ് പ്രതികൾക്കായുള്ള അന്വേഷണം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്. നാല് പേരെയാണ് ഇനി കണ്ടെത്താനുള്ളത്. ഇവർ ഉടൻ പിടിയിലാകുമെന്നാണ് പോലീസ് അറിയിക്കുന്നത്.
കേസിൽ ആദ്യം അറസ്റ്റിലായ പ്രതിയെ കസ്റ്റഡിയിൽ വാങ്ങുന്നതിനായി പോലീസ് സമർപ്പിച്ച അപേക്ഷ ഇന്ന് പാലക്കാട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പരിഗണിക്കും. കൃത്യം നടക്കുമ്പോൾ വാഹനം ഓടിച്ചിരുന്ന ആളാണ് ഇയാൾ.