തിരുവനന്തപുരത്ത് സ്വർണവ്യാപാരിയെ ആക്രമിച്ച് 100 പവൻ തട്ടിയെടുത്തു; പ്രതികൾക്കായി അന്വേഷണം ഊർജിതം
തിരുവനന്തപുരത്ത് സ്വർണവ്യാപാരിയെ ആക്രമിച്ച് 100 പവൻ തട്ടിയെടുത്തു. കേസിലെ പ്രതികൾക്കായി പോലീസ് തെരച്ചിൽ ഊർജിതമാക്കി. ഇന്നലെ രാത്രിയാണ് തിരുവനന്തപുരം പള്ളിപ്പുറത്ത് ടെക്‌നോ സിറ്റിക്ക് സമീപം വൻ കവർച്ച നടന്നത്.
ആഭരണങ്ങൾ നിർമിച്ച് ജ്വല്ലറികൾക്ക് കൈമാറുന്ന മഹാരാഷ്ട്ര സ്വദേശിയായ സമ്പത്തിന്റെ പക്കലുണ്ടായിരുന്ന സ്വർണമാണ് കവർന്നത്. സമ്പത്ത് സഞ്ചരിച്ച കാർ തടഞ്ഞുനിർത്തിയ കവർച്ചാ സംഘം വെട്ടിപ്പരുക്കേൽപ്പിക്കുകയും മുളുക് പൊടി എറിഞ്ഞ ശേഷം സ്വർണം കവരുകയുമായിരുന്നു.
മുന്നിലും പിന്നിലുമായി കാറിലെത്തിയ സംഘമാണ് ആക്രമിച്ചത്. വെട്ടുകത്തി വെച്ച് ഗ്ലാസ് തകർത്ത ശേഷം മുഖത്തേക്ക് മുളകുപൊടി എറിയുകയായിരുന്നു.