സോളാർ കേസിൽ സരിത നായർ കുറ്റക്കാരിയെന്ന് കോടതി; ശിക്ഷാവിധി ഉടൻ പ്രഖ്യാപിക്കും
സോളാർ കേസിൽ സരിത എസ് നായർ കുറ്റക്കാരിയെന്ന് കോടതി. കോഴിക്കോട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് കണ്ടെത്തൽ. സരിതക്കുള്ള ശിക്ഷാവിധി ഉടൻ പ്രഖ്യാപിക്കും. കേസിൽ മൂന്നാംപ്രതി മണി മോനെ വെറുതെവിട്ടു
കോഴിക്കോടുള്ള വ്യവസായി അബ്ദുൽ മജീദിൽ നിന്നും 42 ലക്ഷം രൂപ സരിതയും ബിജു രാധാകൃഷ്ണനും ചേർന്ന് തട്ടിയെടുത്തുവെന്നായിരുന്നു കേസ്. സോളാർ തട്ടിപ്പ് പരമ്പരയിലെ ആദ്യം രജിസ്റ്റർ ചെയ്ത കേസാണിത്.