അനുപമക്കും അജിത്തിനും കുഞ്ഞിനെ ഇന്ന് തിരികെ കിട്ടിയേക്കും; ബാക്കിയുള്ളത് കോടതി നടപടിക്രമങ്ങൾ
ദത്ത് വിവാദത്തിൽ ഡി എൻ എ പരിശോധനാ ഫലം പോസീറ്റീവായതോടെ അനുപമക്കും അജിത്തിനും കുഞ്ഞിനെ ഇന്ന് തിരികെ കിട്ടിയേക്കും. ഡിഎൻഎ ഫലം കോടതിയെ സിഡബ്ല്യുസി ഔദ്യോഗികമായി അറിയിക്കും. കോടതി നടപടിക്രമങ്ങളുടെ കാലതാമസം മാത്രമാണ് ഇനി ബാക്കിയുള്ളത്.
തിരുവനന്തപുരം കുടുംബ കോടതിയിലാണ് സിഡബ്ല്യുസി ഇന്ന് ഡിഎൻഎ പരിശോധനാ ഫലമടക്കമുള്ള റിപ്പോർട്ട് സമർപ്പിക്കുക. കുട്ടി അനുപമയുടേതും പങ്കാളി അജിത്തിന്റേതുമാണെന്ന ഡിഎൻഎ പരിശോധനാ ഫലം ഇന്നലെ വന്നിരുന്നു. ഇതിന് പിന്നാലെ ഇരുവരും നിർമല ശിശു ഭവനിലെത്തി കുട്ടിയെ കണ്ടു.
അനുപമയും അജിത്തും അരമണിക്കൂറോളം സമയം ഇന്നലെ കുഞ്ഞിനൊപ്പം ചെലവിട്ടിരുന്നു.