കമറുദ്ദീനെ അന്വേഷണ സംഘം ഇന്ന് കസ്റ്റഡിയിൽ ആവശ്യപ്പെടും; ജാമ്യാപേക്ഷയും പരിഗണനക്ക്
ജ്വല്ലറി നിക്ഷേപ തട്ടിപ്പു കേസിൽ അറസ്റ്റിലായ മുസ്ലിം ലീഗ് എംഎൽഎ എംസി കമറുദ്ദീനെ അന്വേഷണ സംഘം ഇന്ന് കസ്റ്റഡിയിൽ ആവശ്യപ്പെടും. അന്വേഷണ സംഘം നൽകിയ ഹർജി കാഞ്ഞങ്ങാട് മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും.
കൂടുതൽ കേസുകൾ ഉള്ളതിനാൽ തെളിവുകൾ കണ്ടെത്തുന്നതിന് ചോദ്യം ചെയ്യേണ്ടത് ആവശ്യമാണെന്ന് അന്വേഷണ സംഘം അപേക്ഷയിൽ പറയുന്നു. അതേസമയം കമറുദ്ദീന്റെ ജാമ്യാപേക്ഷയും കോടതിയുടെ മുന്നിലുണ്ട്. ഇതും ഇന്ന് പരിഗണിച്ചേക്കും. കമറുദ്ദീന്റെ കൂട്ടുപ്രതി പൂക്കോയ തങ്ങൾ ഇപ്പോഴും ഒളിവിലാണ്. ഇയാളെ കണ്ടെത്തുന്നതിനായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിട്ടുണ്ട്.