നിലമ്പൂർ എടക്കരയിൽ വീട്ടിൽ സൂക്ഷിച്ച തോക്കും തിരകളും പിടികൂടി; യുവാവ് ഒളിവിൽ
മലപ്പുറം നിലമ്പൂർ എടക്കരയിൽ നാടൻ തോക്കും തിരകളും പിടികൂടി. ബാലംകുളം സ്വദേശി സുഫിയാന്റെ വീട്ടിൽ പോലീസ് നടത്തിയ പരിശോധനയിലാണ് നാടൻ തോക്കും 11 തിരകളും പിടികൂടിയത്. സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന സുഫിയാൻ ഒളിവിലാണ്.
കിടപ്പുമുറിയിലെ കട്ടിലിനടിയിൽ ഒളിപ്പിച്ചുവെച്ച നിലയിലായിരുന്നു തോക്കും തിരകളും പ്രദേശത്ത് നായാട്ട് സജീവമായിട്ടുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പ്രദേശത്തെ നായാട്ടുസംഘത്തിലെ സജീവ സാന്നിധ്യമാണ് ഇയാൾ.