Monday, January 6, 2025
Kerala

ട്രെയിനിൽ വെച്ച് യുവതിയെ കടന്നുപിടിച്ചു; കാസർകോട് സ്വദേശിയായ 17കാരൻ അറസ്റ്റിൽ

 

ട്രെയിനിൽ വെച്ച് യുവതിയെ കടന്ന് പിടിച്ച പതിനേഴുകാരനെ അറസ്റ്റ് ചെയ്തു. കാസർകോട് സ്വദേശിയായ പതിനേഴ് വയസുകാരനെയാണ് റെയിൽവേ പൊലീസ് പിടികൂടിയത്. കോഴിക്കോട് വടകര സ്വദേശിനിയായ 33 കാരിക്ക് നേരെയാണ് ലൈംഗികാതിക്രമം ഉണ്ടായത്.

തിങ്കളാഴ്ച പുലർച്ച 2.30ന് മംഗലാപുരം തിരുവനന്തപുരം എക്സ്പ്രസ് കൊല്ലം റെയിൽവേ സ്‌റ്റേഷനിൽ എത്തിയപ്പോഴാണ് സംഭവം. യുവതിയുടെ പരാതിയിൽ റെയിൽവേ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ട്രെയിനിൽ നിന്നും അതിക്രമം ഉണ്ടയപ്പോൾ തന്നെ പ്രതികരിച്ച യുവതി പിന്നീട് കൊല്ലം സ്റ്റേഷനിൽ എത്തിയപ്പോൾ പൊലീസിൽ പരാതി നൽകുകയായിരുന്നു.
 

Leave a Reply

Your email address will not be published. Required fields are marked *