Wednesday, January 8, 2025
Kerala

വിഴിഞ്ഞം സമരപ്പന്തൽ പൊളിച്ചുനീക്കാനുള്ള സമയപരിധി ഇന്ന് തീരും, പൊളിക്കില്ലെന്ന് സമരസമിതി

വിഴിഞ്ഞം തുറമുഖ കവാടത്തിലെ എല്ലാ അനധികൃത നി‍ർമാണങ്ങളും പൊളിച്ചുനീക്കാൻ ജില്ലാ ഭരണകൂടം അനുവദിച്ച സമയ പരിധി ഇന്ന് അവസാനിക്കും.വിഴിഞ്ഞം സമരപ്പന്തൽ പൊളിച്ചുമാറ്റണം എന്ന് വെള്ളിയാഴ്ച, സബ് ഡിവിഷണൽ മജിസ്ട്രേറ്റ് വീണ്ടും ഉത്തരവിറക്കിയിരുന്നു.

വിഴിഞ്ഞം തുറമുഖ സമരത്തോട് അനുബന്ധിച്ച് സമരസമിതി ഇന്ന് യോഗം ചേരും. സമരം നൂറ് ദിവസം തികയുന്ന വ്യാഴാഴ്ചയിലെ പ്രതിഷേധ പരിപാടികൾ ആസൂത്രണം ചെയ്യുന്നതിനായാണ് യോഗം. അന്നേ ദിവസം മുതലപ്പൊഴിയിൽ കരയിലും കടലിയുമായി സമരം ചെയ്യാനാണ് സമരസമിതിയുടെ തീരുമാനം.

ഹൈക്കോടതി ഉത്തരവ് കൂടി കണക്കിലെടുത്താണ് സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് ഉത്തരവ്. എന്നാൽ സമരപന്തൽ സ്വകാര്യ ഭൂമിയിലാണ് എന്നും പൊളിച്ചുമാറ്റില്ലെന്നുമുള്ള നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ലത്തീൻ അതിരൂപത. ഇക്കാര്യവും ഇന്ന് ചേരുന്ന സമരസമിതി യോഗം ചർച്ച ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *