Friday, January 10, 2025
Kerala

ഒടുവില്‍ ആശ്വാസം; വിമാനത്തില്‍ നിന്ന് ഇറക്കിവിട്ട യാത്രക്കാർക്ക് ടിക്കറ്റ് അനുവദിച്ചു

റിയാദ്: സൗദി എയർലൈന്‍സ് ഇറക്കിവിട്ട യാത്രക്കാർക്ക് ടിക്കറ്റ് അനുവദിച്ചു. ഇന്നും നാളെയുമായി നാളെ രണ്ടു വിമാനങ്ങളിലായി ഇവരെ കൊണ്ടുപോകും. 1222 പേരെയാണ് സാങ്കേതിക പ്രശ്നത്തെ തുടർന്ന് വിമാനത്തിൽ നിന്നും ഇറക്കിവിട്ടത്.

വിമാനത്തിന്റെ വാതിലിന് തകരാർ കണ്ടെത്തിയതിനെ തുടർന്നാണ് നെടുമ്പാശ്ശേരിയിൽ യാത്രക്കാരെ വിമാനത്തിൽ നിന്ന് ഇറക്കിയത്. സൗദി എയർലൈൻസ് വിമാനത്തിലാണ് തകരാർ കണ്ടത്. ശനിയാഴ്ച രാത്രി 8.30ന് റിയാദിലേക്ക് പുറപ്പെടേണ്ടതായിരുന്നു വിമാനം. എന്നാൽ വാതിലിന് തകരാർ കണ്ടതിനെ തുടർന്ന് യാത്രക്കാരെ ഇറക്കിവിടുകയായിരുന്നു. 120ഓളം യാത്രക്കാരെയാണ് പുറത്തിറക്കിയത്.

ഇമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി വിമാനത്തില്‍ ഇരിപ്പുറപ്പിച്ചതിന് ശേഷമാണ് 280 യാത്രക്കാരില്‍ 120 യാത്രക്കാരോട് പുറത്തിറങ്ങാന്‍ ആവശ്യപ്പെട്ടത്. സാങ്കേതിക തകരാറാണ് കാരണം പറഞ്ഞത്. അര്‍ധരാത്രിയോടെ കാനഡിലേക്കും ,യുഎസിലേക്കുമുള്ള യാത്രക്കാരുമായി ഇതേ വിമാനം റിയാദിലേക്ക് പുറപ്പെട്ടു.

യാത്രക്കാരെല്ലാം കയറിയതിന് ശേഷമായിരുന്നു തകരാർ കണ്ടത്. യാത്രക്കാരെ മുന്നറിയിപ്പ് കൂടാതെ പുറത്തിറക്കിയത് ചെറിയ തോതിൽ സംഘർഷത്തിന് ഇടയാക്കി. പ്രായമായവരും കുട്ടികളും അടക്കം പുലര്‍ച്ചെ നാല് മണിവരെ എയര്‍പോര്‍ട്ടില്‍ പ്രതിഷേധിച്ചു.

അതേസമയം റിയാദ് വിമാനത്താവളത്തിൽ മലയാളികളായ ലണ്ടൻ യാത്രക്കാർ കുടുങ്ങി . എൺപതോളം മലയാളികളാണ് കണക്ഷൻ ഫ്‌ളൈ‍റ്റിൽ കയറാനാകാതെ വിമാനത്താവളത്തിൽ കുടുങ്ങിയത്. ഇവരിൽ ഭൂരിഭാഗവും വിദ്യാർത്ഥികളാണ്. സൗദി എയർലൈൻസ് വൈകി യാത്ര തിരിച്ചതാണ് കണക്ഷൻ ഫ്‌ളൈ‍റ്റ് നഷ്ടപ്പെടാനിടയാക്കിയത്

Leave a Reply

Your email address will not be published. Required fields are marked *